തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു; പറഞ്ഞതിൽ ഉറച്ച് നിന്ന് ഗണേഷ് കുമാർ; സുരേഷ് ഗോപി – ഗണേഷ് കുമാർ പോര് മുറുകുന്നു
തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശം. പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ സമരത്തിനു പിന്നാലെയാണ് മന്ത്രി വീണ്ടും മറുപടി പറഞ്ഞത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് താൻ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്കും പോയിരുന്നു. ആ സംഭവം വിവാദമായി എന്നും ഗണേഷ് പറഞ്ഞു. തമാശ പറഞ്ഞാൽ ചിലർ അതു വൈരാഗ്യബുദ്ധിയോടെ കാണുന്നു. കുഞ്ചൻനമ്പ്യാർ നേരത്തേ മരിച്ചതു
