ഷൂട്ടിങ്ങിനായി തലസ്ഥാനത്തെത്തിയ നടൻ മമ്മൂട്ടി ഉപരാഷ്‌ട്രപതി ജഗ്ദീപ്ധൻകറെ സന്ദർശിച്ചു; ഒപ്പം ഭാര്യ സുൽഫത്തും
ന്യൂഡൽഹി: ഷൂട്ടിങ്ങിനായി തലസ്ഥാനത്തെത്തിയ നടൻ മമ്മൂട്ടി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ചു. ഒപ്പം ഭാര്യ സുൽഫത്തുമുണ്ടായിരുന്നു. ജോൺ ബ്രിട്ടാസ് എം.പിയോടൊപ്പമാണ് ഇരുവരും ഉപരാഷ്‌ട്രപതിയുടെ വസതിയിലെത്തിയത്. ഉപരാഷ്‌ട്രപതിയും ഭാര്യ സുദേഷ് ധൻകറും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് മമ്മൂട്ടിക്ക് നൽകിയത്. ഉപരാഷ്‌ട്രപതിയെ മമ്മൂട്ടി ഷാൾ അണിയിച്ചു. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് ജഗ്ദീപ് ധൻകറിനും ഭാര്യക്കും ഉപഹാരം സമ്മാനിച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മമ്മൂട്ടി ഡൽഹിയിലെത്തിയത്. ഈ മാസം 25 വരെയാണ് ഡൽഹിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്. നീണ്ട
