സെലിബ്രിറ്റി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ടീമുകളെ അവതരിപ്പിച്ചു
കൊച്ചി: സിനിമ, മാധ്യമ രംഗത്തെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേനിറ്റി (സിസിഎഫ്) സംഘടിപ്പിക്കുന്ന പ്രഥമ സിസിഎഫ് പ്രീമിയര്‍ ലീഗിന്റെ ടീമുകളുടെ അവതരണം നടന്നു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് മുഖ്യാതിഥിയായിരുന്നു. എന്റര്‍ടെയ്മന്റ് കാഴ്ചപ്പാടില്‍ നടത്തുന്ന മത്സരങ്ങള്‍ ആവേശത്തേക്കാളേറെ ആഘോഷമാക്കുകയാണ് വേണ്ടതെന്ന് ശ്രീശാന്ത് പറഞ്ഞു. കാക്കൂര്‍ കാളവയല്‍ കണ്ട് ആവേഷംകൊണ്ട ഓര്‍മകളും ശ്രീശാന്ത് പങ്കുവച്ചു. ക്രിക്കറ്റിലെ ആവേശവും സെലിബ്രേഷനുമൊക്കെ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായതാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
