ഡോണ്‍ണ്ട് വറി..! ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ ഈസിയാണ്
എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചാലും ഇന്റര്‍വ്യൂവില്‍ ചിലര്‍ക്കു ശോഭിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അഭിമുഖപരീക്ഷയിലെ മോശം പ്രകടനം കൊണ്ടു മാത്രം ജോലി നഷ്ടപ്പെടുന്നവര്‍ ധാരാളമാണ്. അഭിമുഖപരീക്ഷയില്‍ മികച്ചവിജയം നേടാന്‍ എടുക്കൂ ചില തയാറെടുപ്പുകള്‍. തയാറെടുപ്പ്, പരിശീലനം, അവതരണം ഈ മൂന്നു ഘടകങ്ങളാണ് ഇന്റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യമെന്ന് ആദ്യമേ അറിയുക. ഉദ്യോഗാര്‍ഥിയുടെ കഴിവുകള്‍ വിലയിരുത്താനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്നു മനസിലാക്കാനുമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവയ്ക്കാനം സാധിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഈസിയായി കടന്നുകൂടാം. ആദ്യ മിനിറ്റുകളാണ് ഏറ്റവും നിര്‍ണായകമായത്.
