breaking-news career

ഇന്ത്യന്‍ നേവിയുടെ ഭാ​ഗമാകാൻ അവസരം ഇതാ; എക്സിക്യൂട്ടീവ് തസ്തകയിൽ അപേക്ഷ ക്ഷണിച്ചു

ന്ത്യന്‍ നേവിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം നടക്കുന്നു. ആകെ 15 ഒഴിവുകളാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് പ്രകാരമാണ് നിയമനം നടക്കുക. ജനുവരി 10ന് മുന്‍പായി അപേക്ഷ നല്‍കണം.
പ്രായപരിധി

24 വയസ്.

യോഗ്യത

60 ശതമാനം മാര്‍ക്കോടെ എംഎസ് സി/ ബിഇ/ ബിടെക്/ എംടെക് അല്ലെങ്കില്‍ എംസിഎ.

നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് 2025 മുഖേനയാണ് തിരഞ്ഞെടുപ്പ്. ആറാഴ്ച്ച ഏഴിമല നാവിക അക്കാദമിയിലും പിന്നീട് നേവല്‍ ഷിപ്പുകളിലുമായി പരിശീലനം നടക്കും. രണ്ടു വര്‍ഷ പ്രൊബേഷന്‍ കാലാവധിക്ക് ശേഷം സബ് ലഫ്റ്റനന്റ് റാങ്കില്‍ നിയമനം ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപ ശമ്പളം ലഭിക്കും. പുറമെ മറ്റ് അലവന്‍സുകളും, ആനുകൂല്യങ്ങളും ലഭിക്കും.

വെബ്‌സൈറ്റ്: www.joinindiannavy.gov.in

  1. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ് 1 തസ്തികയില്‍ നിയമനം. ആകെ 608 ഒഴിവുകള്‍. ഡിസംബര്‍ 31ന് മുന്‍പായി അപേക്ഷിക്കണം.

പ്രായപരിധി

35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

എംബിബിഎസ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരായിരിക്കണം. (നിലവില്‍ ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്). കൂടാതെ 2022-23 വര്‍ഷങ്ങളില്‍ യുപിഎസ് സി നടത്തിയ കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയുടെ ഡിസ്‌ക്ലോഷര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ നല്‍കുന്നതിനായി https://esic.gov.in സന്ദര്‍ശിക്കുക.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video