career

പൊലിസ് സേനയില്‍ കോണ്‍സ്റ്റബിളാവാന്‍ അവസരം

കേരള സര്‍ക്കാരിന് കീഴില്‍ പൊലിസ് സേനയില്‍ കോണ്‍സ്റ്റബിളാവാന്‍ അവസരം. കേരള പിഎസ് സി ഇപ്പോള്‍ കേരള പൊലിസ് (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിങ്) ലേക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.

തസ്തിക & ഒഴിവ്

കേരള പി.എസ്.സി- പൊലിസിലേക്ക് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായി നിരവധി ഒഴിവുകളാണുള്ളത്.

കാറ്റഗറി നമ്പര്‍: 583/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസിനും, 26 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ വിജയം.

കായികമായി ഫിറ്റായിരിക്കണം. കുറഞ്ഞത് 167 സെ.മീ ഉയരവും, 81 സെമീ നെഞ്ചളവും വേണം.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. ജനുവരി 29 വരെയാണ് അവസരം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video