കീം-2026 കോഴ്സുകളിലേക്ക് പ്രവേശനം – അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ ‘KEAM 2026 Online Application’ എന്ന ലിങ്ക് വഴി ജനുവരി 31 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും ജനുവരി 31-നകം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ മറ്റ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി 7 വൈകിട്ട് 5 വരെ സമയം
