റിലയന്‍സും ഫെയ്‌സ്ബുക് മാതൃകമ്പനി മെറ്റയും കൈകോര്‍ക്കുന്നു; 855 കോടി നിക്ഷേപത്തില്‍ പുതുകമ്പനി
*റിലയന്‍സും മെറ്റയും ചേര്‍ന്ന് ഇതിനായി സംയുക്ത സംരംഭം രൂപീകരിക്കും. 855 കോടി രൂപയാണ് പ്രാഥമിക നിക്ഷേപം കൊച്ചി/മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും സാമൂഹ്യ മാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു. ഇന്ത്യയിലയെും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. പുതിയ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുക. എന്റര്‍പ്രൈസ് എഐ സൊലൂഷനുകളിലായിരിക്കും പുതിയ
