വിലക്കുറവിന്റെ ഉത്സവവുമായി കൊച്ചി ലുലു മാള്‍, പകുതിവിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍
ലുലുവിലേക്ക് എത്തുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌ക്കൗണ്ടുമായി ഓല സര്‍വ്വീസ് കൊച്ചി : മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം കൊച്ചി ലുലു മാളില്‍ ഒരുങ്ങികഴിഞ്ഞു. ഫ്‌ലാറ്റ് 50 സെയില്‍ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ജൂലൈ 6 മുതല്‍ 9 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്‌ലാറ്റ് 50 സെയില്‍ നടക്കുന്നത്.