Business gulf

എം.എ യൂസഫ് അലിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ പരമിത ത്രിപാഠി

കുവൈത്ത്: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി. ഇന്ത്യയിലും കുവൈത്തിലും ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ, കൂടാതെ കുവൈത്തിന്റെ റീട്ടെയിൽ മേഖലയിലും ഭക്ഷ്യസംസ്കരണ മേഖലയിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂട്ടിക്കാഴ്ചയിൽ പങ്കുവച്ചു. കുവൈത്തിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഏകദേശം 20 ഔട്ട്ലെറ്റുകളുള്ള വിപുലമായ റീട്ടെയിൽ ശൃംഖലയാണ് നടത്തിവരുന്നത്. ഹൈപ്പർമാർക്കറ്റുകളും ‘ഡെയിലി ഫ്രെഷ്’ സ്റ്റോറുകളും ഇതിൽ ഉൾപ്പെടുന്നു. 145K Share Facebook

Read More
breaking-news Business lk-special

മെ​ഗാ ഷോപ്പിങ്ങുമായി ലുലുവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ; 50 ശതമാനം വിലക്കുറവ് വിൽപ്പന നാളെ മുതൽ

കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ജനുവരി 8ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നിൽക്കും. ലുലു ഓൺ സെയിൽ ലോഗോ പ്രകാശനം ഇൻഫ്ള്യുവൻസേഴ്സായ റോഷ്നി വിനീത്, ആര്യൻ കാന്ത്, സിത്താര വിജയൻ, ഐശ്വര്യ ശ്രീനിവാസൻ ബിഗ്‌ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്സിൻ,അപർണ പ്രേംരാജ്, അഭിഷേക് ശ്രീകുമാർ, ഡോ മിനു., ആര്യ മേനോൻ, ചേർന്ന് നിർവഹിച്ചു. പരിപാടിയുടെ ഭാ​ഗമായി റാംപ് വാൾക്കും നടന്നു. കൊച്ചി ലുലുമാൾ ജനറൽ മാനേജർ

Read More
Business

പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം; കോട്ടയം ലുലുമാളിൽ വിലക്കുറവിന്റെ മഹോത്സവം

കോട്ടയം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കോട്ടയം ലുലുമാളിൽ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം. വിവിധ ബ്രാന്റുകളുടെ മൂവായിരത്തോളം ഉത്പന്നങ്ങൾക്കാണ് മഹാ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്.ജനുവരി 8 മുതൽ 11 വരെയുളള നാലുദിവസങ്ങളിലാണ് വമ്പിച്ച ഓഫർ സെയിൽ നടക്കുന്നത്. ലുലു ഓണ്‍ സെയില്‍, ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായാണ് അന്തർദേശീയ ഉത്പന്നങ്ങൾക്കുൾപ്പെടെ വമ്പൻ വിലക്കിഴിവ് ഒരുക്കിയിരിക്കുന്നത്. ഓഫർ സെയില്‍ ദിവസങ്ങളില്‍ മിഡ്നൈറ്റ് ഷോപ്പിങിനും അവസരമുണ്ടാകും. രാത്രി രണ്ടുമണി വരെ മാള്‍ തുറന്നു

Read More
breaking-news Business lk-special

50 ശതമാനം വിലക്കുറവുമായി ലുലുവിൽ ഷോപ്പിങ്ങ് ഉത്സവം; ലുലു ഓൺ സെയിൽ ജനുവരി 8 മുതൽ

ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ജനുവരി 7 മുതൽ ഓഫർ ലഭ്യമാകും കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ജനുവരി 8 ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നില്‍ക്കും. ‌കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ഈ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും. യേർലി

Read More
Business career

റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാർത്ഥികൾ അർഹരായി

ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ 146 പേർ ഭിന്നശേഷിവിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്……………………………………. കൊച്ചി: റിലയൻസ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്, റിലയൻസ് ഫൗണ്ടേഷൻ 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി യുവപ്രതിഭകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, ഈ വർഷം 5,100 വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക

Read More
Business

2025-ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ

ഒരു ടെലികോം സേവന ദാതാവിന് അപ്പുറം ഇന്ത്യയുടെ ടെക്നോളജി വളർച്ചയുടെ നെടുംതൂണാകുന്ന തരത്തിൽ തങ്ങളെ അടയാളപ്പെടുത്താൻ ജിയോക്ക് 2025ൽ സാധിച്ചു റിലയൻസ് ജിയോയെ സംബന്ധിച്ചിടത്തോളം 2025 ഒരു പരിവർത്തനത്തിന്റെ വർഷമായിരുന്നു. ഈ വർഷം ജിയോ വിപണിയിലെ ആധിപത്യം അരക്കിട്ടുറപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ഒരു സാങ്കേതിക ശക്തിയായി സ്വയം അടയാളപ്പെടുത്തുകയും ചെയ്തു. 50 കോടി വരിക്കാർ എന്ന ചരിത്രനേട്ടം, ഫിക്സഡ് വയർലെസ് ആക്സസ് (FWA) രംഗത്ത് ആഗോളതലത്തിൽ ഒന്നാം സ്ഥാനം, സ്പേസ്എക്സ്, മെറ്റ തുടങ്ങിയ

Read More
Business lk-special

ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി; ഷോപ്പിങ്ങിനൊപ്പം കൈനിറയെ സമ്മാനങ്ങളും നേടാം

കൊച്ചി: ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി.കുട്ടികൾക്കായി ഒരുക്കിയ ലെ​ഗോ സാന്റാ ബി​ഗ് ഫാക്ടറി ബാലതാരം നന്ദുട്ടി ഉദ്ഘാടനം ചെയ്താണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ലുലു സീസൺ ഓഫ് സ്മൈലിലൂടെ നിരവധി മത്സരങ്ങളിൽ കുട്ടികൾക്ക് പങ്കാളികളാകാം. വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാ​ഗമായി മാളിൽ അരങ്ങേറും.31ന് രാത്രി താമരശ്ശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന സം​ഗീത നിശയും ഫയർ വർക്ക്സും നടക്കും. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും

Read More
Business

ഖത്തർ മ്യൂസിയവും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും ചരിത്രപ്രധാന കരാറിൽ ഒപ്പുവച്ചു

ഖത്തർ മ്യൂസിയവും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും ഇന്ത്യയിലും ഖത്തറിലും ‘മ്യൂസിയം-ഇൻ-റസിഡൻസ്’ വിദ്യാഭ്യാസ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചരിത്രപ്രധാന കരാറിൽ ഒപ്പുവച്ചു. ഇഷ അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഖത്തർ മ്യൂസിയം ചെയർപേഴ്സണുമായ ഷെയ്ഖാ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും ചേർന്നാണ് തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചത്. അഞ്ചുവർഷം ദൈർഘ്യമുള്ള ഈ പങ്കാളിത്തത്തിലൂടെ ഖത്തർ മ്യൂസിയംസിന്റെ നവീന പഠന മാതൃകകൾ ഇന്ത്യയിലെ സ്കൂളുകളിലും സാംസ്കാരിക പഠന കേന്ദ്രങ്ങളിലേക്കും NMACC എത്തിക്കും. അതോടൊപ്പം,

Read More
Business lk-special

ലുലുവിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി

പാലക്കാട്: ആകർഷകമായ വിലക്കുറവിൽ കൈനിറയെ സമ്മാനങ്ങളും ഒരുക്കി ലുലുമാളിൽ ക്രിസ്തുമസ് ഷോപ്പിങ്ങ് കാർണിവലിന് തുടക്കമായി. രണ്ടാം ആനിവേഴ്സറി സെയിലിനൊപ്പം ക്രിസ്മസ് ഓഫർ സെയിലും ഉപഭോക്താക്കൾക്ക് ആസ്വാദിക്കാം. നിസാൻ മാ​ഗ്നറ്റ് കാർ, ഐഫോൺ 17 എന്നിവയാണ് ബംമ്പർ സമ്മാനം. കൂടാതെ ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ സമ്മാനങ്ങൾ നേടാൻ സാധിക്കും. സ്വർണനാണയങ്ങൾ, ​ഗിഫ്റ്റ് കാർഡുകൾ, ഒരു വർഷത്തേക്കുള്ള സൗജന്യ ഷോപ്പിങ്ങ്, എൽ.ഇ.ഡി ടി.വി, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ​ഗൃഹോപകരണങ്ങൾ അടങ്ങിയ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. നിത്യോപയോ​​ഗ സാധനങ്ങൾ,

Read More
Business gulf

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

റീട്ടെയ്ൽ മേഖലയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനകൾക്കാണ് അം​ഗീകാരം ; റീട്ടെയ്ൽ രം​ഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അം​ഗീകാരമാണ് റീട്ടെയ്ൽ കോൺ​ഗ്രസ് 2025ൽ നന്ദകുമാറിനെ തേടിയെത്തിയത് ദുബായ് : മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിങ്ങ് സെന്ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ്ങ് സെന്റേർസ് ആൻഡ് റീട്ടെയ്ലേർസ് (MESCR), മിന മേഖലയിലെ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ ആയി വി നന്ദകുമാറിനെ തെരഞ്ഞെ‌ടുത്തു. ദുബായിൽ നടന്ന റീട്ടെയ്ൽ കോൺ​ഗ്രസ് മിന 2025ലായിരുന്നു

Read More