സ്വര്‍ണത്തെ ചെമ്പാക്കുന്ന ദേവസ്വം ബോര്‍ഡിന്റെരസതന്ത്രത്തിന് നോബല്‍ സമ്മാനം നല്‍കണം: മുഹമ്മദ് ഷിയാസ്
കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച സ്വര്‍ണം ചെമ്പെന്ന പേരില്‍ കടത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പന്തം കൊളുത്തി കോണ്‍ഗ്രസ്. ജില്ലയിലെ 130 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്. ക്ഷേത്രത്തിന് ലഭിച്ച സ്വര്‍ണത്തെ ചെമ്പെന്ന വ്യാജേന കടത്തിയതിന് പിന്നില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും, ദേവസ്വം വകുപ്പ് മന്ത്രിയും, ബോര്‍ഡ് പ്രസിഡന്റും തല്‍സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്വര്‍ണത്തെ ചെമ്പാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ രസതന്ത്രത്തിന് നോബല്‍ സമ്മാനം നല്‍കണമെന്ന് അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും സഹായമോ,