വീണ്ടും തലപൊക്കി സ്വർണവില; ഇന്നത്തെ നിരക്കറിയാം
ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തി, വിപണിയിലെ ഇപ്പോഴത്തെ നിരക്ക് 58,360 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 7,295 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, നിലവിലെ നിരക്ക് ആഭരണപ്രേമികളെ ആശങ്കപ്പെടുത്തുകയാണ്. ആഗോള വിപണിയിൽ നിന്ന് സ്വർണവില ഇനിയും ഉയരുമെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. പാശ്ചാത്യേഷ്യയിലെ സംഘർഷം തുടരുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് അടുത്ത മാസം നിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളതും സ്വർണത്തിന് ഡിമാൻഡ്