അമലിന്റെ ഹൃദയം അജ്മലിൽ തുടിച്ചു; ഹൃദയപൂർവം വീണ്ടും ലിസി ഹോസ്പിറ്റൽ
കൊച്ചി: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അജ്മലിനെ വെൻറിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യ നില തൃപ്തികരം.അമലിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. മലപ്പുറം സ്വദേശിയാണ് അജ്മൽ (33). കഴിഞ്ഞ ജനുവരിയിൽ പ്രവാസ ജീവിതത്തിനിടെ അജ്മലിന് (33) ഗുരുതര ഹൃദയാഘാതം സംഭവിച്ചത്. ഹൃദയം മാറ്റിവയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാലാണ് അജ്മൽ ലിസി ആശുപത്രിയിൽ എത്തിയത്. അങ്ങനെ അമലിന്റെ ഹൃദയം അജ്മലിൽ എത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ഹൃദയവുമായി ആംബുലൻസ് ആഭ്യന്തര വിമാനത്താവളത്തിലെത്തി. അവിടെ നിന്ന്
