breaking-news

Category Added in a WPeMatico Campaign

breaking-news

പി​എം ശ്രീ; ​ത​ല​സ്ഥാ​ന​ത്ത് തെ​രു​വ് യു​ദ്ധവുമായി സി​പി​ഐ​യുടെ സംഘടനകൾ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സി​പി​ഐ​യു‌​ടെ യു​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫും ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മു​ന്നോ​ട്ട് പോ​യാ​ല്‍ തെ​രു​വി​ല്‍ മ​ന്ത്രി​യെ നേ​രി​ടു​മെ​ന്ന് എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കൊ​ടി​യു​ടെ നി​റം നോ​ക്കി സ​മ​രം ചെ​യ്യു​ന്ന​വ​ര​ല്ല ഞ​ങ്ങ​ള്‍.

Read More
breaking-news lk-special

ഇനി സമുദ്രവിഭവങ്ങൾ ലൈവായി രുചിക്കാം ; ലുലുവിൽ സീഫുഡ് ഫെസ്റ്റ് മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു

കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിർവഹിച്ചു. കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ തനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലുലു എടുത്ത ഉദ്യമത്തിന് മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആശംസ അറിയിച്ചു. പരമ്പരാ​ഗത മത്സ്യ വിഭവങ്ങൾ ഏറ്റവും ശുചിത്വത്തോടെയാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സീഫുഡ് സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം ലുലുവിന്റെ

Read More
breaking-news Kerala

പിഎം ശ്രീയില്‍ ഒപ്പ് വച്ച് കേരളം

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ട് കേരളം. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പ് വച്ചത്. ഇതോടെ തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇനി കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരും. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകള്‍ പിഎം ശ്രീയാകും. 1500 കോടി എസ്എസ്‌കെ ഫണ്ട് ഉടന്‍ നല്‍കും എന്നായിരുന്നു വിവരം. സിപിഐ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. മൂന്ന് തവണയാണ് മന്ത്രിസഭയില്‍ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തത്. എതിര്‍പ്പ്

Read More
breaking-news

‘പോറ്റി സ്വർണ്ണം വിറ്റു’, നിർണായക മൊഴിയുമായി ​ഗോവർദ്ധൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക മൊഴിയുമായി ​ഗോവർദ്ധൻ. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു എന്നാണ് പൊലീസിന് നൽകിയ മൊഴി. പോറ്റി സ്വർണ്ണം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ​ഗോവർദ്ധനാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് ​ഗോവർ​ദ്ധന്റെ മൊഴി രേഖപ്പെടുത്തി. ഈ നിണായക വിവരത്തെ തുടർന്ന് എസ്ഐടി സം​ഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിലും തെളിവെടുപ്പ് നടത്തും എന്നറിയിച്ചു. ഇന്ന് തെളിവെടുപ്പിനായി സംഘം ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടിരുന്നു. ചെന്നൈയിലും തെളിവെടുപ്പ് നടത്തുമെന്നാണ് അറിയിച്ചത്. 145K Share Facebook

Read More
breaking-news

ഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് നീക്കം; രണ്ട് പേർ അറസ്റ്റിൽ

ഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് പിടി വീണു. ഭോപ്പാലിൽ നിന്നും ഡൽഹി നിന്നുമാണ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്. ഐഎസിന്റെ പിന്തുണയുള്ള ഭീകരരാണ് ഇവർ എന്നാണ് പൊലീസിന്റെ സംശയം. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. പിടികൂടിയവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഡൽഹി, മധ്യപ്രദേശ് സ്വദേശികളാണ് ഭീകരരെന്ന് സംശയിക്കുന്ന വ്യക്തികൾ. ഇവർ ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഐ.ഇ.ഡി സ്ഫോടനം നടത്താൻ

Read More
breaking-news

കരുനാഗപ്പള്ളിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. മൊബൈൽ ഫോണിൽ പാട്ട് കേട്ട് നടക്കവെ ആണ് അപകടം. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോൾ വിദ്യാർത്ഥിനി ട്രാക്ക് ചേർന്ന് നടക്കുകയായിരുന്നു. തുടർന്ന് അപകടം ഉണ്ടാകുകയായിരുന്നു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. ഹെഡ് സെറ്റ് ഉപയോഗിച്ച് ട്രാക്കിന് സമീപത്ത് കൂടെ നടക്കുമ്പോൾ അപകടം സംഭവിച്ചതാകാം എന്നാണ്

Read More
breaking-news Kerala

പൊറോട്ടയും ബീഫും പരാമർശം; എൻ.കെ. പ്രേമചന്ദ്രനെതിരേ പരാതിയുമായി ബന്ദു അമ്മിണി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പൊറോട്ടയും ബീഫും പരാമർശത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിക്കെതിരേ പരാതി നൽകി ബിന്ദു അമ്മിണി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയിരിക്കുന്നത്. എംപിയുടെ പരാമർശം തെറ്റാണെന്നും അധിക്ഷേപകരവും തന്‍റെ അന്തസിനെയും പ്രശസ്തിയെയും കളങ്കപ്പെടുത്തുന്നതാണെന്നുമാണ് ബിന്ദു അമ്മിണിയുടെ പരാതിയിൽ പറയുന്നത്. മതസൗഹാർ‌ദം തകർക്കുകത എന്ന ലക്ഷ്യമാണ് പരാമർശത്തിലുള്ളത്. ഷെഡ്യൂൾ‌ഡ് കാസ്റ്റിൽ പെട്ട ഒരാളെ മനപ്പൂർവം അപമാനിക്കുക എന്നീ ലക്ഷ്യങ്ങളാണ് എംപിക്കുണ്ടായിരുന്നതെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നു. മാത്രമല്ല, രഹന ഫാത്തിമയുടെ പേര് തന്‍റെ

Read More
breaking-news

വരും മണിക്കൂറുകളിൽ കനത്ത മഴ ; മലയോര പ്രദേശങ്ങളിൽ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. വരും മണിക്കൂറുകളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്രീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. അതേസമയം എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസർകോട്,

Read More
breaking-news Kerala

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

തിരുവനന്തപുരം; ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ

Read More
breaking-news

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം:സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി

പാലക്കാട് : രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ വിമർശിച്ച് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി.വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂർ ഡി.വൈ.എസ്‌.പി ആർ.മനോജ് കുമാറാണ് സ്‌റ്റാറ്റസ് ഇട്ടത്.ഡി.വൈ.എസ്.പിയുടെ വാട്സാപ്പ് സ്‌റ്റാറ്റസിനെതിരെ ഇന്ന് ആലത്തൂർ ഡി.വൈ.എസ്.പി ഓഫിസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും മനോജ് കുമാറിന്റെ സ്‌റ്റാറ്റസിൽ പറയുന്നു.ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്‌റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡി.വൈ.എസ്‌.പി പറയുന്നു. 145K Share

Read More