അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി നിക്ഷേപിച്ചു; തിരിച്ചു കിട്ടിയത് ഏഴ് കോടി മാത്രം; ആരോപണവുമായി വി.ഡി സതീശൻ
തിരുവനന്തപുരം: കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരേ അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കോടി നിക്ഷേപം നടത്തിയെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2018 ല്‍ കമ്പനി മുങ്ങാന്‍ പോകുന്ന സമയത്തായിരുന്നു നിക്ഷേപം നടത്തിയതെന്നും പറഞ്ഞു. പലിശയടക്കം 101 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് ഏഴുകോടി മാത്രമാണെന്നും ഇക്കാര്യം കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്നും മറച്ചുവെച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എംഎസ്എംഇ അടക്കമുള്ള വ്യവസായങ്ങളെയും ഇടത്തരം സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍