breaking-news

Category Added in a WPeMatico Campaign

breaking-news Kerala

മണ്ണൂത്തി വെറ്ററിനറി സർവകലാശാലയിൽ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂർ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ മുപ്പതോളം പന്നികൾക്ക് രോഗബാധയേറ്റതായി സംശയമുണ്ട്. ബാംഗ്ലൂരിലെ എസ്‌ആർ‌ഡിഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അണുബാധ പകരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. വെറ്ററിനറി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പത്ത് കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി പൂർത്തിയാക്കിയാൽ ഉടൻ

Read More
breaking-news

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കും. 145K Share Facebook

Read More
breaking-news Kerala

14 സേനാംഗങ്ങള്‍കൂടി കര്‍മ്മപഥത്തിലേയ്ക്ക് ; സംയുക്ത പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് റവാഡ ആസാദ് ചന്ദ്ര ശേഖര്‍

തൃശൂർ:സേനയിലേക്ക് പുതുതായി വരുന്നവര്‍ അനുദിനം മാറിവരുന്ന സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു. സൈബര്‍ ക്രൈം മുതല്‍ ക്രിപ്റ്റോ കറന്‍സി വരെയുള്ള മേഖലകളില്‍ പോലീസിന് ഇടപെടേണ്ടതുണ്ടെന്നും അതിനനുസൃതമായി പുതിയ സേനാംഗങ്ങള്‍ നിരന്തരം അറിവ് പുതുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പോലീസ് അക്കാദമിയില്‍ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയനില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ

Read More
breaking-news lk-special

എല്ലാം ഭൂമിയിൽ നിന്ന് കിട്ടിയത്, നഷ്ടത്തിന്റെ കണക്ക് നോക്കുന്നില്ല,പടച്ചവൻ തരും; നൗഷാദിന്റെ പ്രതികരണം

കൊച്ചി: ബ്രോഡ് ബേയിൽ 25 വർഷമായി തുണിക്കച്ചവടം നടത്തുകയാണ് നൗഷാദ്. ചെറിയ തുണികൾ വിറ്റ് അന്നത്തെ അന്നം കഴിച്ചു കൂട്ടിയിരുന്ന നൗഷാദിനെ കേരളം അറിയാൻ തുടങ്ങിയത് 2018ലെ പ്രളയത്തിന് ശേഷമാണ്. തന്റെ കടയിലെ മുഴുവൻ തുണികളും പ്രളയബാധിത പ്രദേശത്തേക്ക് ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിച്ചാണ് നൗഷാദ് കേരളത്തിന് മാതൃകയായത്. അന്ന് തന്റെ കടയിലും പ്രളയം മൂലം വെള്ളം കയറി. കനത്ത നാശനഷ്ടത്തെ വകവയ്ക്കാതെയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ നൗഷാദ് നിറഞ്ഞു നിന്നത് കേരളത്തിന് മാതൃകയായിരുന്നു.അന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ നൗഷാദിന് സംഭവിച്ചെങ്കിലും

Read More
breaking-news

കെനിയയിൽ ടൂറിസ്റ്റ് വിമാനം തകർന്നു വീണ് 12 മരണം

ക്വാലെ: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയിൽ ചൊവ്വാഴ്ച പുലർച്ചെ വിനോദസഞ്ചാര വിമാനം തകർന്നുവീണു. മാസായി മാര നാഷണൽ റിസർവിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. 12 പേർ മരിച്ചതായി അധികൃതർ പറഞ്ഞു. ഡയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കുന്നിൻ പ്രദേശത്തും വനപ്രദേശത്തുമായാണ് വിമാന തകർന്നു വീണത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ക്വാലെ കൗണ്ടി കമ്മീഷണർ സ്റ്റീഫൻ ഒറിൻഡെ പറഞ്ഞു. 12 പേർക്ക് കയറാവുന്ന വിമാനമാണ്. അപകടകാരണം

Read More
breaking-news Kerala

കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഇന്ന് മുതൽ; ആശങ്കയിൽ സംസ്ഥാനം

തിരുവനന്തപുരം:കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു (എസ്‌ഐആര്‍) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ടിരിക്കുകയാണ്. എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഒന്‍പത് സംസ്ഥാനങ്ങള്‍, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായ രത്തന്‍ യു കേല്‍ക്കര്‍ എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടു ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ എസ്.ഐ.ആര്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരുടെ ഗണ്യമായ കുറവുണ്ടാകുമെന്ന

Read More
breaking-news

ഏറ്റവും കൂടുതൽ സ്വർണം കാണിക്ക സമർപിക്കുന്നത് ​ഗുരുവായൂരപ്പന്; വർഷവും 25 കിലോ സ്വർണം ലഭിക്കുന്നു; രണ്ടാം സ്ഥാനത്ത് ശബരിമല; കണക്കുകൾ ഇങ്ങനെ

കൊച്ചി: ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വഴിപാടുകളില്‍ മുൻപന്തിയിൽ ​ഗുരുവായൂരെന്ന് കണക്കുകൾ സ്വർണവില കുതിച്ചുയരുമ്പോഴും ക്ഷേത്രത്തിൽ കാണിക്ക സമർപ്പിക്കുന്ന സ്വർണത്തിൽ മാറ്റമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വിലയേറിയ ലോഹങ്ങള്‍ വഴിപാട് പെട്ടിയില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. എല്ലാ വര്‍ഷവും ഏകദേശം 20 മുതല്‍ 25 കിലോഗ്രാം വരെ സ്വര്‍ണവും 120 മുതല്‍ 150 കിലോഗ്രാം വരെ വെള്ളിയുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത്. 2025 ഒക്ടോബറില്‍ മാത്രം 2.58 കിലോഗ്രാം സ്വര്‍ണവും 9.31 കിലോഗ്രാം വെള്ളിയുമാണ് ലഭിച്ചത്.

Read More
breaking-news India

‘മോന്‍താ’ ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ ബാക്കി; ട്രെയിൻ ​ഗതാ​ഗതവും വിമാന സർവീസുകളും റദ്ദാക്കി

അമരാവതി: ‘മോന്‍താ’ ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത.ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നിരവധി ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയവയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമല്ല, എക്‌സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗര്‍- എറണാകുളം എക്‌സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല.

Read More
breaking-news

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി ; സിം​ഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് ഡിവിഷൻ ബെഞ്ച്

മുൻസിപ്പാലിറ്റി ലൈസൻസ് മുഖേന കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന് ഹൈക്കോടതി കൊച്ചി : ലുലു മാളിൽ ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ലൈസൻസ് മുഖേന കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിം​ഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജസ്റ്റിസുമാരായ എസ്.എ ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചിന്റേതാണ് ഉത്തരവ്. പാർക്കിം​ഗ് തുക ഈടാക്കണമോ എന്നത്,

Read More
breaking-news

മന്ത്രിസഭയിലെ മുഴുവൻ അം​ഗങ്ങളേയും സി.പി.എം കബളിപ്പിച്ചു: വി.ഡി സതീശൻ

കൊല്ലം: പി.എം ശ്രീയിൽ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയിലെ മുഴുവൻ അം​ഗങ്ങളേയും സി.പി.എം കബളിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വലിയ ദുരൂഹത പിന്നിലുണ്ട്. ദുരൂഹത പുറത്ത് കൊണ്ടുവരേണ്ടത് ആവശ്യമാണ്. ആരുമറിയാതെ ആരോടും പറയാതെയാണ് സി.പിഎം പി.എം ശ്രീ ഒപ്പുവച്ചത്. പാർട്ടിയുടെ കേന്ദ്ര നേതൃത്വമോ, സംസ്ഥാന നേതൃത്വമോ, മന്ത്രിസഭയോ, ഘടകകക്ഷികളോ അറിയാതെയാണ് ഒപ്പുവച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപാണ് ഇതിനെതിരെ കേരളം വലിയ പ്രക്ഷോഭം നടത്തിയത്. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട് മാർച്ചിൽ ഒപ്പുവച്ചത് നാടകീയമാണ്. പ്രധാനമന്ത്രിയെ

Read More