അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; 18 വർഷത്തിന് ശേഷം ഒളിവിലായിരുന്ന മുൻ സൈനികർ അറസ്റ്റിൽ
കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 18 വർഷത്തിനുശേഷം സിബിഐ പിടികൂടി. മുൻ സൈനികരായിരുന്ന അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പോണ്ടിച്ചേരിയിൽ നിന്ന് പിടിയിലായത്. ഇവരെ കൊച്ചിയിലെ സിജെഎം കോടതിയിൽ ഹാജരാക്കും, അഞ്ചൽ സ്വദേശിയായ രഞ്ജിനിയും ഇവരുടെ രണ്ട് പെൺകുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടത്. 2006 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.ദിബില്‍ കുമാറിന് രഞ്ജിനിയില്‍ ജനിച്ചതായിരുന്നു ഇരട്ടക്കുട്ടികള്‍. കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ഇയാള്‍ക്കെതിരേ പരാതിയുമായി ഇവര്‍ മുന്നോട്ട് വന്നു. കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍