breaking-news

Category Added in a WPeMatico Campaign

breaking-news India

രാജ്യതലസ്ഥാനത്തിന് പേര് ഡൽഹി വേണ്ട; ഇന്ദ്ര പ്രസ്ഥം എന്നാക്കാണം; നീക്കവുമായി ബി.ജെ.പി

ന്യൂ​ഡ​ൽ​ഹി∙: ദേ​ശീ​യ ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ . ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് പ്ര​വീ​ൺ ഖ​ണ്ഡേ​വാ​ൽ ക​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. ന​മ്മു​ടെ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്കു തി​രി​ച്ചു​പോ​ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ പാ​ണ്ഡ​വ​രു​ടെ ത​ല​സ്ഥാ​ന​മാ​യി​രു​ന്നു ഇ​ന്ദ്ര​പ്ര​സ്ഥ. പാ​ണ്ഡ​വ​രു​ടെ പ്ര​തി​മ​ക​ൾ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്നും ഖ​ണ്ഡേ​വാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടാ​ഴ്ച മു​ൻ​പ് വി​ശ്വ ഹി​ന്ദു പ​രി​ഷ​തും (വി​എ​ച്ച്പി) ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഡ​ൽ​ഹി സാം​സ്കാ​രി​ക മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നു.

Read More
breaking-news

അതിദാരിദ്ര്യമുക്ത കേരളം പിറന്നു’;മുഖ്യമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നിയമസഭയില്‍ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേര്‍ന്നിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കേരളപ്പിറവി ദിനത്തില്‍ കേരളം കൈവരിച്ച ചരിത്ര നേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ ചരിത്രം വിലയിരുത്തുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പിന്നീട് കേരളം കൈവരിച്ച

Read More
breaking-news Business gulf

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്; മൂന്ന് ഇന്ത്യക്കാരിൽ ഏക മലയാളി ഷഫീന യൂസഫലി

ദുബായ്: രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്കാരിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ ‘പവർ വുമൺ’ പട്ടിക ദുബായിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്. യുഎഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ

Read More
breaking-news

റ​സൂ​ല്‍ പൂ​ക്കു​ട്ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യി ഒ​സ്‌​ക​ര്‍ ജേ​താ​വ് റ​സൂ​ല്‍ പൂ​ക്കു​ട്ടി​യെ നി​യ​മി​ച്ചു. ന​ടി​യും താ​ര​സം​ഘ​ട​നയായ അ​മ്മയുടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കു​ക്കു പ​ര​മേ​ശ്വ​ര​നാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍. സി. ​അ​ജോ​യ് ആ​ണ് സെ​ക്ര​ട്ട​റി. സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, നി​ഖി​ല വി​മ​ല്‍, ബി. ​രാ​കേ​ഷ്, സു​ധീ​ര്‍ ക​ര​മ​ന, റെ​ജി എം. ​ദാ​മോ​ദ​ര​ന്‍, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ര്‍, മി​ന്‍​ഹാ​ജ് മേ​ഡ​ര്‍, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, ജി.​എ​സ്. വി​ജ​യ​ന്‍, ശ്യാം ​പു​ഷ്‌​ക​ര​ന്‍, അ​മ​ല്‍ നീ​ര​ദ്, സാ​ജു ന​വോ​ദ​യ, എ​ന്‍. അ​രു​ണ്‍, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ന്‍, യൂ ​ശ്രീ​ഗ​ണേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ്

Read More
breaking-news

ഇന്ത്യന്‍ ഹോക്കി ഇതിഹാസം മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവില്‍വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. മ്യൂണിക്കില്‍ ഇന്ത്യ മെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ്. ടൈഗര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഹോക്കി താരം കൂടിയായിരുന്നു മാനുവല്‍ ഫെഡറിക്. ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അര്‍ജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 1947 ഒക്ടോബര്‍

Read More
breaking-news Kerala

വൈക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് അന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാർ വൈക്കം തോട്ടുവക്കും തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയിലെ കോസ്മെറ്റോളജി വിഭാഗം ഡോക്ടറാണ്. ഒറ്റപ്പാലം അനുഗ്രഹയിൽ ഡോ. സി.വി.ഷൺമുഖൻ – ടി.കെ.അനിത ദമ്പതികളുടെ മകനാണ്. സഹോദരൻ: അരുൺ നിർമൽ. ഇന്നു പുലർച്ചെ നടക്കാൻ പോയവരാണ് കാർ തോട്ടിൽ കിടക്കുന്നതു ആദ്യം കണ്ടത്. ഇതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. കാറിന്‍റെ ചക്രങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്ന്

Read More
breaking-news

 ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവം: സിപിഐ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

കണ്ണൂർ: വി ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്.പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് സിപിഐ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചത്. പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ

Read More
breaking-news

കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ചെന്ന് മന്ത്രി ; അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിക്കായി അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കടമ്പകള്‍ ഏറെ മറികടന്നു മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടര്‍ച്ചയായ ഇടപെടലാണ് നടത്തിവരുന്നതതെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ വിവരം കൈമാറിയത്. കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി കൊച്ചിയില്‍

Read More
breaking-news

കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കൊച്ചി: കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീവി ( ദേവിക അന്തര്‍ജനം) എന്നിവരെയാണ് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2013 ലാണ് ആദിതി എസ് നമ്പൂതിരി എന്ന ഏഴു വയസ്സുകാരിയെ രക്ഷിതാക്കള്‍ ചേര്‍ന്ന് മൃഗീയമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്. പ്രതികള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. അതിക്രൂരമായ മര്‍ദ്ദനവും, ഭക്ഷണം അടക്കം

Read More
breaking-news entertainment

കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ല; മകൾ മായയുടെ സിനിമ തുടക്കത്തിന്റെ പൂജയിൽ മോഹൻലാൽ

കൊച്ചി: വിസ്മയ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ പൂജ താരസമ്പന്നമായി നടന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിൽ വച്ചായിരുന്നു പൂജ. സഹോദരനും നടനുമായ പ്രണവ് ക്ലാപ്പ് അടിച്ചു കൊണ്ടാണ് സിനിമയ്ക്ക് ആരംഭം കുറിച്ചത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം. തന്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും

Read More