ഇടിവെട്ടി മഴവരുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ശനിയാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മറ്റുള്ള ദിവസങ്ങളില്‍ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. അതേസമയം, കേരള- കര്‍ണാടക-