ജീവകാരുണ്യത്തിന് കോടികള്‍ ദാനം ചെയ്ത് 9 മലയാളികള്‍; ഹുറൂണ്‍ ലിസ്റ്റില്‍ മുന്നില്‍ എം എ യൂസഫലി
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാനവക്ഷേമത്തിനുമായി സ്വത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202223) കോടികള്‍ ദാനം ചെയ്ത ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് 9 മലയാളികള്‍. ആകെ 114 പേരുള്ള ഈഡെല്‍ഗീവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ്-2023ല്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിയാണ് മലയാളികളില്‍ മുന്നില്‍. 107 കോടി രൂപയാണ് അദ്ദേഹം ദാനം ചെയ്തത്. 93 കോടി രൂപ ദാനം ചെയ്ത ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനും കുടുംബവുമാണ് രണ്ടാംസ്ഥാനത്തുള്ളത്. പ്രമുഖ വ്യവസായിയും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്