സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം; ഹണി റോസിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
കൊച്ചി: അശ്ലീല പരാമർശങ്ങൾ നടത്തി സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭത്തിൽ ഹണി റോസിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിലായി. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അല്പസമയത്തിനകം സ്റ്റേഷനിൽ എത്തിക്കും. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. കൂടുതൽ അറസ്റ്റ് ഉണ്ടാകുകയെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ പരാതി. ഇത് പ്രകാരം 27
