സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി നടി ഗായത്രി അരുൺ
കൊച്ചി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി നടി ഗായത്രി അരുൺ. അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തട്ടിപ്പിനായി തന്റെ ചിത്രം ഉപയോഗിക്കുന്നുവെന്ന് നടി ആരോപിച്ചു. 300-ഓളം കുട്ടികൾ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ചതിയിൽപ്പെട്ടതായും നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിച്ചതായി നടി വ്യക്തമാക്കി. നിയമവഴി തേടാൻ തട്ടിപ്പിനിരയായ വിദ്യാർഥികളോട് നടി ആവശ്യപ്പെട്ടു. ‘എന്റെ ചിത്രം ഉപയോഗിച്ചുള്ള തട്ടിപ്പ് സംബന്ധിച്ച് എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. 2024 സെപ്റ്റംബറിൽ കൊച്ചിയിലെ ഒരു ഓൺലൈൻ
