‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ ; സുരേഷ് കുമാർ വിവാദത്തിൽആന്റണി പെരുമ്പാവൂരിനെപിന്തുണച്ച് പൃഥ്വിരാജ്
തിരുവനന്തപുരം: നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സിനിമാ താരങ്ങളും. ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പിന്തുണ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജും ഉണ്ണി മുകുന്ദനും. ‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ എന്നാണ് പോസറ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഷേക്ക് ഹാന്റ് ഇമോജി പങ്കുവച്ചു കൊണ്ട് ഉണ്ണിമുകുന്ദനും ആന്റണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമാ മേഖലയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെന്ന തരത്തില്‍ നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി
