പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നു; ഏതു മലയാളിക്കും അതിലെ ദ്വയാർഥം മനസ്സിലാകും : ബോച്ചെയുടെ ജാമ്യത്തിൽ ഹൈക്കോടതി
കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച ക ബോബി ചെമ്മണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ്. ദ്വയാർഥ പ്രയോഗങ്ങളാണ് ബോബി നടത്തിയത്. ബോബി പറഞ്ഞ കാര്യങ്ങൾ വായിച്ചാൽ ഏതു മലയാളിക്കും അതിലെ ദ്വയാർഥം മനസ്സിലാകും. കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദം സ്വീകാര്യമല്ലെന്നും ജാമ്യ ഉത്തരവിൽ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറു ദിവസമായി കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന ബോബി ചെമ്മണൂർ, ജാമ്യ ഉത്തരവ് പുറത്തുവന്നതോടെ ഇന്നു തന്നെ