ചോറ്റാനിക്കരയിൽ സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം പാറമടയിൽ
കൊച്ചി: ചോറ്റാനിക്കരയിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ. ശാസ്തമുകൾ പാറമടയിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. updating……… 145K Share Facebook
Loginkerala is your go-to daily news blog, dedicated to delivering the latest happenings and insightful stories from Kerala and beyond.
Category Added in a WPeMatico Campaign
കൊച്ചി: ചോറ്റാനിക്കരയിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ. ശാസ്തമുകൾ പാറമടയിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. updating……… 145K Share Facebook
കൊച്ചി: ഫേസ്ബുക്ക് പേജിലെത്തി വധഭീഷണി മുഴക്കിയ സി.പി.എം പ്രവർത്തകന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. തനിക്കെതിരെ വധ ഭീഷണി മുഴക്കിയ സി.പി.എം പ്രവർത്തകന്റെ ചിത്രം അടക്കം കുറിച്ചാണ് അബിൻ വർക്കി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. കഴിഞ്ഞ ദിവസം എന്റെ ഒരു പോസ്റ്റിന് അടിയിൽ വന്ന കമന്റാണ്. സി പി എമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയക്കുക എന്നതാണ് അവരുടെ ഭീഷണി.പയ്യന്നൂരിൽ പ്രകടനം നടത്തിയാൽ ഉടനെ അവരെ കൈകാര്യം ചെയ്യുക. ആരോപണം ഉന്നയിച്ചാൽ
പത്തനംതിട്ട: മകരവിളക്ക് ദർശന സമയത്ത് അനുമതിയില്ലാതെ സന്നിധാനത്ത് ഷൂട്ടിങ്ങ് നടത്തിയ സംഭവത്തിൽ സംവിധായകൻ അനുരാഗ് മനോഹറിനെതിരെ കേസ്. വനത്തിൽ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. റാന്നി ഡിവിഷൻ പരിധിയിലാണ് ഇപ്പോൾ കേസ്. നേരത്തെ അനുമതി നിഷേധിച്ചിട്ടും സന്നിധാനത്ത് ഷൂട്ടിങ് നടന്നതായി ദേവസ്വം അധ്യക്ഷൻ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്‌തു.ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം.സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുൺ, സിപിഒമാരായ അരുൺ, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 145K Share Facebook
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതുമാനദണ്ഡം യോഗത്തില്‍ തീരുമാനിച്ചേക്കും. സീറ്റു വെച്ചുമാറ്റ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായേക്കും. സിറ്റിങ്ങ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തിനും വീണ്ടും സീറ്റ് ലഭിച്ചേക്കും. പാലക്കാട് മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കില്ല. ലൈംഗികപീഡനക്കേസില്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയായേക്കും. ആശയക്കുഴപ്പമുള്ള
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ. വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും
ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി ഐക്യത്തിൽ നിന്ന് പിന്മാറി എൻ.എസ്.എസ്. ഐക്യംഡയറക്ടർ ബോർഡ് തള്ളിയതോടെയാണ് തീരുമാനം ഉപേക്ഷിച്ചത്. ഐക്യത്തോട് വ്യക്തിപരമായി ഇന്നും യോജിപ്പെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതികരിച്ചു. ഐക്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് ഡയറക്ടർ ബോർഡ് തിരുമാനിച്ചു. ഐക്യത്തെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം ഹിന്ദു സമുദായത്തിലെ രണ്ട് പ്രബല സമുദായങ്ങൾ ഒന്നിച്ച് നിന്നാൽ എന്താണ് കുഴപ്പമെന്ന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും ആവർത്തിച്ചു. എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ
കണ്ണൂർ: കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കലക്റ്ററേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക് രാവിലെ എട്ടരയോടെയാണ് മന്ത്രി എത്തിയത്. സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നതിനിടെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പൊലീസും ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ വെയിൽ കൊണ്ടതാവാം കുഴഞ്ഞു വീഴാൻ കാരണമെന്നാണ് നിഗമനം. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. 145K Share Facebook
ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ആരംഭിച്ചു. മുഖ്യാതിഥികളായ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം ‘പരമ്പരാഗത ബഗ്ഗി’യിൽ വന്നിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് കർത്തവ്യപഥിൽ എത്തിയത്. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റാഫേൽ,സുഖോയ്,മിഗ്,ജാഗ്വാർ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളിൽ അഭിമാനനേട്ടമാണ് കേരളം കൈവരിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റീസ് കെ.ടി. തോമസിനും പി.നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസിന് മരണാനന്തരബഹുമതിയായാണ് പദ്മവിഭൂഷൺ നൽകുന്നത്. പത്മവിഭൂഷൺ ലഭിച്ച അഞ്ച് പേരിൽ മുന്ന് പേരും മലയാളികളാണ്. ഇവർക്കു പുറമേ വയലിനിസ്റ്റ് എൻ. രാജം, നടൻ ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം) എന്നിവർക്കാണ്