സ്വര്‍ണക്കടത്ത് കേസ്, സ്വപ്ന സുരേഷിന് ആറ് കോടി പിഴ, ശിവശങ്കറിന് 50 ലക്ഷം
കണ്ണൂര്‍: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്ന സുരേഷും അടക്കമുള്ളവര്‍ കൂടുതല്‍ കുരുക്കിലേക്ക്. ഇരുവരും പിഴ അടക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍ വ്യക്തമാക്കി. സ്വപ്ന സുരേഷ് ആറ് കോടി രൂപയും ശിവശങ്കര്‍ 50 ലക്ഷം രൂപയും അടക്കണമെന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്. തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം 44 പ്രതികള്‍ക്ക്