പുതുപ്പള്ളയില്‍ പ്രചാരണം ശക്തമാക്കി ഇടത് വലത് മുന്നണികള്‍
കോട്ടയം: പുതുപ്പള്ളിയില്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വാഹനപര്യടനം ഇന്നും തുടരും. മണ്ഡലത്തിലെ പ്രധാനവ്യക്തികളുമായും കൂടിക്കാഴ്ച നടത്തും.യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഭവനസന്ദര്‍ശനം വിവിധ ഇടങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തും. വൈകീട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറിയിലേക്ക് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് കമ്മിറ്റി നടത്തുന്ന സ്മൃതി യാത്രയിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കും. ഞായറാഴ്ചയായതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ രാവിലെ പള്ളികളില്‍ എത്തി വോട്ടര്‍മാരെ കാണും. യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി