പുതുപ്പള്ളി പോര് മുറുകുന്നു; ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രം ബാക്കി
കോട്ടയം: പുതുപ്പള്ളിതയിൽ പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി മൂന്ന് ദിവസം ബാക്കി. അതിവേഗ പ്രചാരണവുമായി മുന്നണികൾ രംഗത്ത്. ചതയദിനമായ ഇന്ന് ഗുരു മന്ദിരങ്ങളിൽ സ്ഥാനാർത്ഥികൾ സന്ദർശിച്ചു. യു.ഡി.എഫ് ക്യാമ്പിന് ആവേശമായി എ.കെ ആന്റണിയും തരൂരും എത്തും. അതെസമയം മൂന്നാം ഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി നാളെ വീണ്ടും മണ്ഡലത്തിൽ എത്തും. പുതുപ്പള്ളിയിൽ പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ വിശ്രമം ഇല്ലാതെ അതിവേഗ പ്രചാരണത്തിൽ മുഴുകിയിരിക്കുകയാണ് മുന്നണികൾ. ചതയദിന പരിപാടികളിൽ ആയിരുന്നു സ്ഥാനാർത്ഥികൾ രാവിലെ. പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് ദിവസം