archive

Category Added in a WPeMatico Campaign

archive Automotive

ദുബായ് നിരത്തുകളില്‍ അടുത്ത രണ്ടുവര്‍ഷത്തിനകം 5% ഡ്രൈവറില്ലാ കാറുകള്‍

2030ഓടെ ദുബായിലെ റോഡുകളില്‍ 4000 ടാക്സികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാതെ സര്‍വീസ് നടത്തുമെന്നും ആര്‍.ടി.എ. അറിയിച്ചു. ദുബായ്: അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ദുബായിലെ ടാക്സികളില്‍ അഞ്ചുശതമാനം സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളായി മാറുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ). 2030ഓടെ ദുബായിലെ റോഡുകളില്‍ 4000 ടാക്സികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാതെ സര്‍വീസ് നടത്തുമെന്നും ആര്‍.ടി.എ. അറിയിച്ചു. 2021-2023 വര്‍ഷത്തെ ദുബായ് ടാക്സി കോര്‍പ്പറേഷന്റെ പ്രവര്‍ത്തനരൂപരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടാക്സി മേഖലയില്‍ അനിതര സാധാരണമായ യാത്രാനുഭവം നല്‍കുന്നതിന് ദുബായ് തീരുമാനിച്ചിട്ടുണ്ടെന്ന്

Read More
archive Automotive

സുസുക്കിയുടെ കൊടുങ്കാറ്റ് ഹയാബൂസയുടെ ബുക്കിംഗ് പുനരാരംഭിച്ചു

ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഈ 101 യൂണിറ്റുകളും വിറ്റു തീര്‍ന്നിരുന്നു. ഇതോടെ കമ്പനി താല്‍ക്കാലികമായി ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബുക്കിംഗ് വീണ്ടും ആരംഭിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ കൊടുങ്കാറ്റെന്ന് അറിയപ്പെടുന്ന ബൈക്കാണ് ഹയാബൂസ. 2021 മോഡല്‍ ഹയബൂസ ഈ ഏപ്രില്‍ 26നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആദ്യ ബാച്ചില്‍ 101 ബൈക്കുകളാണ് ഉണ്ടായിരുന്നത്. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഈ 101 യൂണിറ്റുകളും വിറ്റു തീര്‍ന്നിരുന്നു. ഇതോടെ

Read More
archive Automotive

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇനി വാഹനങ്ങളിലേക്ക്; സ്‌പേസ് എക്‌സ്

കാലിഫോര്‍ണിയ: സ്റ്റാര്‍ ലിങ്ക് എന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന്റെ സഹായത്തോടെ വാഹനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കാനുള്ള പദ്ധതി സ്വകാര്യ ബഹിരാകാശ വ്യവസായ സ്ഥാപനമായ സ്‌പേസ് എക്‌സ്. യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍, ഈ പദ്ധതിക്കായി സ്‌പേസ് എക്‌സ് അപേക്ഷ നല്‍കിയിട്ടുണ്ട്. ടെസ് ല കാറുകള്‍ അടക്കം, ചരക്കുലോറികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയിലെല്ലാം ഇതിന്റെ ഉപയോഗം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 145K Share Facebook

Read More
archive Automotive

നിയമം ലംഘിച്ചാല്‍ ഇന്‍ഷുറന്‍സ് തുക കൂടും: മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 100 പോയിൻറ് പിഴ

വാഹന ഇൻഷുറൻസിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാൻ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയായ ഐ.ആർ.ഡി.എ. കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കി. ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രവർത്തക സമിതിയുടെ റിപ്പോർട്ട് പൊതു അഭിപ്രായത്തിനായി ഐ.ആർ.ഡി.എ. പ്രസിദ്ധീകരിച്ചു. ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേക പോയന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇതു കണക്കാക്കിയാകും അധികപ്രീമിയം നിശ്ചയിക്കുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതൽ പോയന്റ് നിശ്ചയിച്ചിട്ടുള്ളത്. വാഹനത്തിനുണ്ടാകുന്ന നാശം, തേർഡ് പാർട്ടി ഇൻഷുറൻസ്, നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് തുടങ്ങിയവയുടെ പ്രീമിയം തുകയിൽ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളുടെ

Read More
archive Automotive

ഇന്ധന വില വീണ്ടും കൂട്ടി; ഈ വര്‍ഷം നാലാം തവണ

രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 25 പൈസയാണ് കൂടിയത്. ഡീസലിനു 26 പൈസയും കൂടി. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കമ്പനികൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചതെങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ നാല് തവണയാണ് ഇന്ധന വിലകൂടിയത്. സംസ്ഥാന നികുതി കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്.

Read More
archive Automotive

ടെസ്‌ല ഇന്ത്യയിലേക്ക്; ബംഗളൂരുവിൽ ഓഫിസ് തുറന്നു

ആഗോള ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു. ഇതുവരെ നിലനിന്ന ആശങ്കകള്‍ പരിഹരിച്ച് കമ്പനി ബംഗളൂരുവില്‍ രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഓഫീസും തുറന്നു. താമസിയാതെ കാറുകളും ഇന്ത്യയിലേക്ക് എത്തിത്തുടങ്ങും. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒന്നര കോടി രൂപയുടെ മൂലധനത്തോടെയാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പനിയെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ് സ്വാഗതം ചെയ്തു. ഇന്ത്യയുടെ ഇ-മൊബിലിറ്റിയിലേക്കുള്ള യാത്ര കര്‍ണാടക നയിക്കുമെന്നാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞത്. ആദ്യപടിയായി വാഹനങ്ങള്‍ ഇന്ത്യയിലേക്ക്

Read More
archive Automotive

ഇനി ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം; മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം

നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ കഴിയും. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച്‌ 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല

Read More
archive Automotive

ഫാസ്റ്റാഗിലേക്ക് മാറാനുള്ള തീയതി നീട്ടി; പുതുക്കിയ തീയതി ഇങ്ങനെ

ദേശീയപാതകളില്‍ പണരഹിത ടോള്‍ പിരിവിനുള്ള പദ്ധതിയായ ഫാസ്റ്റാഗ് നടപ്പാക്കുന്നത് ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ച്‌ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ജനുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്നതാണ് ഫെബ്രുവരി പകുതിയിലേക്ക് മാറ്റിയത്. നാല് ചക്ര വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ടോള്‍ ബൂത്ത് കടക്കാന്‍ ഇതോടെ ഫാസ്റ്റാഗ് നിര്‍ബന്ധമാകും. നിലവില്‍ തന്നെ ഫാസ്റ്റാഗ് ഉപയോഗം 75/80 ശതമാനമായിട്ടുണ്ട്. എല്ലാ ദിശയിലെയും ഓരോ വരി വീതം ഫാസ്റ്റാഗിനായി നീക്കിവെച്ചിട്ടുണ്ട്. ഫാസ്റ്റാഗില്ലാത്ത വാഹനങ്ങള്‍ ഇരട്ടി തുക ടോള്‍ നല്‍കേണ്ടി വരും. ടോള്‍ ബൂത്തുകളില്‍

Read More
archive Automotive

രാജ്യത്ത് എല്ലാ ടോള്‍ പ്ലാസകളിലും ജനുവരി ഒന്ന് മുതല്‍ ഫാസ് ടാഗ് നിർബന്ധം

രാജ്യത്ത് എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ ഫാസ് ടാഗ് സംവിധാനത്തിലേക്ക്. ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ അതോറിറ്റിയുടെ തീരുമാനം. പ്രദേശവാസികള്‍ക്കും ഇത് ബാധകമാണ്. 2014 നവംബര്‍ 21 ന് ഇറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് ഗേറ്റിലൂടെ ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. ഹൈവേകളിലെ ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണം നല്‍കാനുള്ള സംവിധാനമാണ്​ ഫാസ്​ടാഗ്​. ടോള്‍ പ്ലാസകളിലെ ഗതാഗതക്കുരുക്ക്​ കുറക്കാനാണ്​ പ്രധാനമായും ഈ സംവിധാനം

Read More
archive Automotive

സർക്കാർ പൊലീസ് വാഹനങ്ങളിലെ കറുത്ത ഫിലിമും കർട്ടനും നീക്കംചെയ്യണം; ഡിജിപി

പൊലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും വാഹനത്തിനു മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യാൻ ഡിജിപി ബെഹ്റയുടെ നിർദേശം. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഡിജിപി. കർട്ടനുകളും കറുത്ത ഫിലിമും സ്വകാര്യ വാഹനങ്ങളിൽനിന്ന് നീക്കം ചെയ്യുന്നതിനു പൊലീസ് നടപടിയെടുക്കുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതെല്ലാം ഉപയോഗിക്കുന്നതിനെതിരെ വിമർശനം കടുത്ത ഉയർന്നിരുന്നു. വിൻഡോ കർട്ടനുകൾക്കും കറുത്ത ഫിലിമുകൾക്കും

Read More