archive

Category Added in a WPeMatico Campaign

archive covid-19

കോവിഡ് 19 : രാജ്യത്ത് ജാഗ്രത വേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി

ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി ന്യൂഡൽഹി : കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കുട്ടികള്‍ക്ക് സ്കൂളുകളില്‍ വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി. 145K Share Facebook

Read More
archive covid-19

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം ; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ഇനി മുതൽ മാസ്ക് ധരിക്കണം തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ ഇല്ല. ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.   145K Share Facebook

Read More
archive covid-19

കോവിഡ് 19 : കുട്ടികൾക്കുളള മൂന്ന് വാക്സിന് അടിയന്തര ഉപയോഗ അനുമതി

കൊവാക്സിൻ, കോർബെവാക്സ്, സൈക്കോവ് – ഡി വാക്സിനുകൾക്കാണ് അനുമതി ന്യൂഡൽഹി: കുട്ടികൾക്കായുള്ള മൂന്ന് വാക്സീനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകി ഡിസിജിഐ (ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ). കൊവാക്സിൻ, കോർബെവാക്സ്, സൈക്കോവ് – ഡി വാക്സിനുകൾക്കാണ് അനുമതി. 6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സിൻ നൽകാനും 5 വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോർബൈ വാക്സിനും നൽകാനാണ് അനുമതി നൽകിയിരിക്കുന്നത്. 12 വയസിന് മുകളിലുള്ളവർക്ക് സൈക്കോവ്

Read More
archive covid-19

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കോവിഡ് സാഹചര്യമില്ല; ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നിലവിൽ കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കോവിഡ് സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. നിലവിൽ കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷൻ സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്തുമെന്ന്

Read More
archive covid-19

കോവിഡ് വ്യാപനം ; ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം .കോവിഡ് രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള യോഗത്തിൽ നിലവിലുളള കോവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. 145K Share Facebook

Read More
archive covid-19

കോവിഡ് കണക്കുകൾ ഉയർന്നു തന്നെ ; രാജ്യത്ത് 24 മണിക്കൂറിനിടെ 2,593 പേർക്ക് കൂടി കോവിഡ്

കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,593 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,873 ആയി. 24 മണിക്കൂറിനിടെ 44 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ മാത്രം 1,094 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത് . ഫെബ്രുവരി 10ന് ശേഷമുള്ള ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്. ഐഐടി മദ്രാസിലും 55 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്

Read More
archive covid-19

രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്

ഡൽഹിക്ക് പുറമെ പഞ്ചാബിലും മാസ്ക്കുകൾ വീണ്ടും നിർബന്ധമാക്കി ന്യൂഡൽഹി : രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 2,527 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെയുള്ള കോവിഡ് കേസുകളുടെ എണ്ണം 15,079 ആയി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഉത്തരവ് കർശനമാക്കിയതിന് പിന്നാലെ പൊതുജനം മാസ്ക് ധരിച്ചു തുടങ്ങി. ഡൽഹിക്ക് പുറമെ പഞ്ചാബിലും മാസ്ക്കുകൾ വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ് . 145K Share Facebook

Read More
archive covid-19

കൊവിഡില്‍ ആശങ്ക; പഞ്ചാബിലും മാസ്‌ക് നിര്‍ബന്ധമാക്കി

2415 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ ഇന്നും വര്‍ധന. 2415 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 2380 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ ഐഐടിയില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 18 വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസുകള്‍ വര്‍ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലും

Read More
archive covid-19

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

24 മണിക്കൂറില്‍ 2380 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക തുടരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ 2380 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ഡല്‍ഹിയാണ് ഏറ്റവും മുമ്പിലുള്ളത്. 145K Share Facebook

Read More
archive covid-19

മാസ്‌ക്ക് വീണ്ടും നിർബന്ധമാക്കി ; ധരിക്കാത്തവർക്ക് 500 രൂപ പിഴ

ദുരന്ത നിവാരണ അതോറിറ്റി യോഗം ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വീണ്ടും മാസ്‌ക്ക് നിർബന്ധമാക്കി. മാസ്ക്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. ദുരന്ത നിവാരണ അതോറിറ്റി യോഗം ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം . കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 2067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 പേർ കോവിഡ് മൂലം മരിച്ചെന്നും കണക്കുകൾ പറയുന്നു.

Read More