റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി :ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പ്രോഗ്രാം, 2023-24 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളമുള്ള ബിരുദ വിദ്യാർത്ഥികൾക്കുമായി 5,000 ബിരുദ സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഒക്ടോബർ 15, 2023 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എല്ലാ പഠന ശാഖകളിലുമുള്ള എല്ലാ ഒന്നാം വർഷ റെഗുലർ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പ് പ്രോഗ്രാമിലൂടെ റെഗുലർ ബിരുദ കോഴ്‌സുകൾക്ക് 2 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് നൽകും.
