ടിറ യുടെ "ഫോർ എവരി യു" കാമ്പെയ്‌നിൽ കരീന കപൂർ, കിയാര അദ്വാനി, സുഹാന ഖാൻ
കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ടിറ യുടെ ആദ്യ 360-ഡിഗ്രി കാമ്പെയ്‌ൻ "ഫോർ എവരി യു" ലോഞ്ച് പ്രഖ്യാപിച്ചു. , കരീന കപൂർ ഖാൻ, കിയാര അദ്വാനി, സുഹാന ഖാൻ എന്നിവർ കാമ്പയിനിന്റെ ഭാഗമാകും. 2023 ഏപ്രിലിലാണ് ടിറ പ്ലാറ്റഫോം ആരംഭിച്ചത്.
കരീനയും കിയാരയും സുഹാനയും 30 സെക്കൻഡ് വീതമുള്ള എക്‌സ്‌ക്ലൂസീവ് വീഡിയോകൾ ഈ കാമ്പയിനിൽ അവതരിപ്പിക്കുന്നു.
വരും മാസങ്ങളിൽ പ്രൈം മീഡിയ ചാനലുകളിൽ ഉൾപ്പെടെ ടിവി, ഔട്ട്‌ഡോർ, പ്രിന്റ്, ഡിജിറ്റൽ, ഇവന്റുകൾ, ഇൻ-സ്റ്റോർ ആക്ടിവേഷനുകൾ, ഗ്രൗണ്ട് ആക്റ്റിവിറ്റികൾ എന്നിവയിലുടനീളം 'ഫോർ എവരി യു' കാമ്പെയ്‌ൻ അവതരിപ്പിക്കും. മികച്ച ആഗോള, ദേശീയ ബ്രാൻഡുകൾ അവതരിപ്പിക്കുന്നതിനൊപ്പം ലോഞ്ച് കാമ്പെയ്‌നിനെ ഭാഗമായി ആവേശകരമായ ഓഫറുകളും പ്രമോഷനുകളും സമ്മാനങ്ങളും ടിറയിൽ ഉണ്ട് .
“2023 ഏപ്രിലിൽ ഞങ്ങൾ ആരംഭിച്ചതു മുതൽ ടിറയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗന്ദര്യ, ചർമ്മസംരക്ഷണ മേഖലയെ എല്ലാവരിലേക്കും എത്തിച്ച് സൗന്ദര്യത്തെ ജനാധിപത്യവൽക്കരിക്കുക എന്ന ലക്ഷ്യമാണ് ടിറയിലൂടെ ഞങ്ങൾക്കുള്ളത് . കരീന കപൂർ ഖാൻ, കിയാര അദ്വാനി, സുഹാന ഖാൻ എന്നിവരെ ടിറ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഒപ്പം ഞങ്ങളുടെ ആദ്യ കാമ്പെയ്‌നായ ഫോർ എവരി യു ന്റെ ഭാഗമാകുകയും ചെയ്യുന്നു. ഈ പ്രചാരണം സൗന്ദര്യം മാത്രമല്ല; അത് വ്യക്തിത്വത്തെ ആശ്ലേഷിക്കുകയും ചെയ്യുന്നതാണ്. ഇവർ മൂവരും ഒരുമിച്ച്, ടിറയുടെ ബ്രാൻഡ് വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ എല്ലാ സംസ്കാരങ്ങളിലും പ്രായപരിധിയിലുമുടനീളമുള്ള സൗന്ദര്യ പ്രേമികൾക്ക് ടിറയെ അവരുടെ പ്രിയപ്പെട്ട സൗന്ദര്യ കേന്ദ്രമാക്കി മാറ്റാൻ പ്രചോദിപ്പിക്കും" റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു.