സിംബാബ്‌വെ ക്രിക്കറ്റിനെ സുവർണ കാലഘട്ടത്തിൽ നയിച്ച നായകൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
സ്ട്രീക്കിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ ഭാര്യ നദീൻ സ്ട്രീക്ക് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.
Sep 3, 2023, 12:56 IST

മുൻ സിംബാബ്‌വെ നായകൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. മുൻ സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്ടൻ ആയിരുന്ന അദ്ദേഹം വൻകുടൽ, കരൾ എന്നിവിടങ്ങളിലെ അർബുദ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
സ്ട്രീക്കിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ ഭാര്യ നദീൻ സ്ട്രീക്ക് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.
സിംബാബ്‌വെക്ക് വേണ്ടി 65 ടെസ്റ്റുകളും 189 ഏകദിന മത്സരങ്ങളും കളിചിച്ചിട്ടുള്ള സ്ട്രീക്ക് സിംബാബ്‌വെ ക്രിക്കറ്റിനെ അതിന്റെ പ്രതാപകാലത്തിൽ നയിച്ച ഇതിഹാസ താരം കൂടിയായിരുന്നു. അതേസമയം ആഴ്ചകൾക്ക് മുൻപുതന്നെ അദ്ദേഹം മരിച്ചു എന്ന് വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും കുടുംബം അത് നിഷേധിച്ചിരുന്നു.