സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് വ്യാഴാഴ്ച 480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 840 രൂപയാണ് പവന് കുറഞ്ഞത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക് 43,120 രൂപയാണ്. മാര്‍ച്ച് 17 ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന വിലയിലേക്ക് എത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5390 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4458 രൂപയുമാണ്.
