62 ബിരിയാണികൾ ഒരേസമയം ഓർഡർചെയ്ത് ഉപയോക്താവ്: പാർട്ടിയിൽ ഞങ്ങളെ കൂട്ടുമോയെന്ന് ചോദിച്ച് സ്വിഗ്ഗി
ബെംഗളൂരു: ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ആപ്പ് വഴി 62 ബിരിയാണികൾ ഓർഡർ ചെയ്തത് ബെംഗളൂരുവിൽ നിന്നുള്ള ഒരു ഉപഭോക്താവ്. ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഈ ഉപഭോക്താവ് ഒരേസമയം 62 ബിരിയാണികൾ ഓർഡർ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലാണ് സ്വിഗ്ഗി ഇക്കാര്യം വെളിപ്പെടുത്തിയത്, തങ്ങളുടെ ഈ ഉപഭോക്താവ് അവരുടെ വീട്ടിൽ ക്രിക്കറ്റ് വാച്ചിങ്ങ് പാർട്ടി നടത്തുന്നുണ്ടോ എന്നും സ്വിഗ്ഗി ആരാഞ്ഞു . “ബെംഗളൂരുവിൽ നിന്ന് ഒരാൾ ഇപ്പോൾ 62