breaking-news World

ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്: താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും

ധാക്ക: ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പില്‍ ബിഎന്‍പി(ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) അധികാരത്തിലേക്ക്. കേവലഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎന്‍പി ജയം ഉറപ്പിച്ചത്. നിലവില്‍ 158 സീറ്റുകളില്‍ ബിഎന്‍പി വിജയിച്ചു. ജമാഅത്തെ മുന്നണി നിലവില്‍ 41 സീറ്റുകളില്‍ വിജയിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴര മുതല്‍ വൈകിട്ട് നാലരവരെയാണ് വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലായ് ചാര്‍ട്ടര്‍’ നടപ്പാക്കണോയെന്ന കാര്യത്തില്‍ ഹിതപരിശോധനയും നടത്തി. ആകെ 12.7 കോടി വോട്ടര്‍മാരില്‍ 44 ശതമാനവും 18നും 37നും ഇടയില്‍ പ്രായമുള്ളവരാണ്. ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ് ഇപ്പോഴും പ്രവര്‍ത്തനരഹിതമായി തുടരുകയാണ്. നിരവധി മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ആരോപിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video