കേരള ബ്ലാസ്റ്റേഴ്സിൻ്റെ വരാനിരിക്കുന്ന ചില ഹോം മത്സരങ്ങൾ കൊച്ചിക്ക് പുറത്ത്, പ്രത്യേകിച്ച് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടത്താൻ നീക്കം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ വൈകുന്നത് മൂലമാണ് ഈ പ്രതിസന്ധി. നീക്കം ക്ലബ്ബിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും മികച്ച പിച്ച് അത്യാവശ്യമായതിനാലും മലബാറിലെ ഫുട്ബോൾ ആവേശം പരിഗണിച്ചുമാണ് മാറ്റമെന്ന് സൂചനകൾ എത്തുന്നത്.
കൊച്ചിയിൽ തിരിച്ചെത്താൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ബദൽ വേദി കണ്ടെത്താനുള്ള സമ്മർദ്ദത്തിലാണ് ക്ലബ്ബ്. ടീമിന് മികച്ച പിച്ച് അത്യാവശ്യമാണ്, അതുപോലെ കൊച്ചി സ്റ്റേഡിയം സജ്ജമാക്കാൻ സമയവും പണവും കൂടുതൽ വേണം.കൊച്ചിയിൽ കളിക്കാനാണ് ആരാധകർ ആഗ്രഹിക്കുന്നതെങ്കിലും, മലബാറിലെ ഫുട്ബോൾ ആവേശം കണക്കിലെടുത്ത് ഈ നീക്കം സ്വാഗതം ചെയ്യുന്നവരുമുണ്ട്.

Leave feedback about this