loginkerala breaking-news 16 ലക്ഷം വാടകകുടിശിക; ബിഗ്‌ബോസ് സീസൺ താരം ജിന്റോയുടെ ജിം ലേലം ചെയ്തു
breaking-news Kerala

16 ലക്ഷം വാടകകുടിശിക; ബിഗ്‌ബോസ് സീസൺ താരം ജിന്റോയുടെ ജിം ലേലം ചെയ്തു

എറണാകുളം: പ്രമുഖ റിയാലിറ്റോ ഷോയായ ബിഗ്‌ബോസ് സീസൺ ആറിലെ വിജയി പി ഡി ജിന്റോയുടെ ഉടമസ്ഥതയിൽ ആലുവയിൽ പ്രവർത്തിക്കുന്ന ജിം ലേലം ചെയ്‌തു. നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിക്കുന്ന ‘ബോഡി ക്രാഫ്‌റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്’ ആണ് ലേലം ചെയ്‌തത്.

16 ലക്ഷത്തോളം രൂപയാണ് വാടകകുടിശികയായി നൽകാനുള്ളത്. ലേലത്തിൽ 6.15 ലക്ഷം രൂപ ലഭിച്ചു. 6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. 10 ലക്ഷം രൂപയോളം ഇപ്പോഴും നഗരസഭയ്‌ക്ക് നഷ്‌ടമാണ്. ഫോർട്ട് കൊച്ചിയിൽ ജിം നടത്തുന്നയാളാണ് ലേലം വിളിച്ചെടുത്തത്.

Exit mobile version