breaking-news entertainment

ബി​ഗ് ബോസ് മലയാളം ഷോയുടെ എഴാം സീസണിന് തുടക്കമായി; രേണു സുധിയടക്കം സമൂഹമാധ്യമങ്ങൾ നിറഞ്ഞ മത്സരാർത്ഥികൾ

ബി​ഗ് ബോസ് മലയാളം ഷോയുടെ എഴാം സീസണിന് തുടക്കമായി. മോഹൻലാൽ അവതാരകനാകുന്ന ഷോ ഇത്തവണ താരസമ്പന്നമാണ്. സോഷ്യൽ മീഡിയയിൽ വിവാദങ്ങളിലും വർത്തമാനങ്ങളിലും ഇടംനിറഞ്ഞവരാണ് ഈ സീസണിലെ പ്രധാനികൾ. ചെന്നൈയിലാണ് മലയാളം ബി​ഗ് ബോസിനായുളള സെറ്റ് ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങളും പുതുമകളുമായാണ് ബി​ഗ് ബോസിന്റെ പുതിയ സീസൺ എത്തുന്നത്. 19 മത്സരാർഥികളാണ് ഇന്നലെ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇടം നിറഞ്ഞ രേണു സുധി, അവതാരികയായ ശാരിക, അനുമോൾ, അപ്പാനി ശരത് അടക്കമുള്ള പ്രമുഖർ ഷോയുടെ ഭാ​ഗമാണ്. ഇതിൽ പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമായ മത്സരാർഥികളുണ്ട്. അടുത്ത 100 ദിവസം മലയാളികളുടെ സ്വീകരണമുറികളിൽ എത്തുന്ന ആ 19 പേർ ഇവരാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 7 മത്സരാർഥികൾ:

അനുമോൾ (മിനിസ്ക്രീൻ താരം).,അപ്പാനി ശരത് (സിനിമ നടൻ) രേണു സുധി (സോഷ്യൽ മീഡിയ താരം)
ശൈത്യ സന്തോഷ് (മിനിസ്ക്രീൻ താരം) ആദില നൂറ (ലെസ്ബിയൻ കപ്പിൾസ്) നെവിൻ കാപ്രേഷ്യസ് (ഫാഷൻ കൊറിയോ​ഗ്രാഫർ, കലാസംവിധായകൻ) ഷാനവാസ് (മിനിസ്ക്രീൻ താരം), ശാരിക (അവതാരക, വ്ലോ​ഗർ) ​ ഗിസെലെ തക്രാൽ (നടി, മോഡൽ)
മുൻഷി രഞ്ജിത്ത് (മിനിസ്ക്രീൻ താരം) റെന ഫാത്തിമ(സോഷ്യൽ മീഡിയ താരം) അഭിലാഷ് (നടൻ, നർത്തകൻ) ഡോ ബിന്നി സെബാസ്റ്റ്യൻ (മിനിസ്ക്രീൻ താരം) ഒനിയൽ സാബു (ഫുഡ് വ്ലോ​ഗർ, അഡ്വക്കേറ്റ്) ആർജെ ബിൻസി (റേഡിയോ ജോക്കി)
അക്ബർ ഖാൻ (​പിന്നണി ​ഗായകൻ), ആര്യൻ കദൂരിയ (നടൻ, മോഡൽ) അനീഷ് (കോമണർ മത്സരാർഥി)
കലാഭവൻ സരി​ഗ (മിമിക്രി ആർട്ടിസ്റ്റ്, മിനിസ്ക്രീൻ താരം)

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video