കുതിരാനിൽ ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ; തുരത്താൻ ദൗത്യവുമായി വനം വകുപ്പ്
തൃശൂർ: കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്.
