മൈസൂർ ജില്ലാ കോടതിയിൽ ബോംബ് ഭീഷണി; കോടതി നടപടികൾ നിർത്തിവച്ചു
മൈസൂർ: മൈസൂർ ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ചയോടെ ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടർന്ന് ഉദ‍്യോഗസ്ഥരെയും അഭിഭാഷകരെയും കോടതിയിൽ നിന്നും ഒഴിപ്പിച്ചു. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് എത്തിച്ചേർന്നിട്ടുണ്ട്. പരിശോധന തുടരുകയാണ്.
