എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം; എം.ആർ. അജിത്കുമാറിന്റെ നിർദേശം വിവാദത്തിൽ
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോവണമെന്ന നിർദേശവുമായി എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാർ. ബുധനാഴ്ച നടന്ന യോഗത്തിൽ വാക്കാലായിരുന്നു കമ്മിഷണറുടെ നിർദേശം. സംഭവം വിവാദമായതോടെ മന്ത്രി പ്രതികരണവുമായി എത്തി.
