ഭക്ഷ്യ സംസ്കരണ മേഖലയിൽ സഹകരണത്തിന് ലുലു ഗ്രൂപ്പും കസാഖിസ്ഥാനും; കസാഖ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
അസ്താന: മധ്യേഷൻ രാജ്യമായ കസാഖിസ്ഥാനിൽ നിന്നുള്ള കാർഷികോത്പന്നങ്ങളുടെ കയറ്റുമതി ഊർജ്ജിതമാക്കാൻ ലുലു ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് കസാഖിസ്ഥാൻ പ്രധാനമന്ത്രി ഓൾജാസ് ബെക്റ്റെനോവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ചർച്ച നടത്തി.
