loginkerala breaking-news കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഹർത്താലിൽ നടന്നിട്ടില്ല; കേസ് പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്
breaking-news Kerala

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഹർത്താലിൽ നടന്നിട്ടില്ല; കേസ് പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

ഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ പരിപൂർണ്ണ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകൾ ആയിരുന്നെങ്കിലും കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിതിൻ രാജിന്റെ മരണം സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോഴും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജാതീയമായ അധിക്ഷേപങ്ങളും നിറം പറഞ്ഞുകൊണ്ടുള്ള അവഗണനങ്ങളും ഉണ്ടാകാൻ പാടില്ല. ഈ സമരത്തിൽ ബസ്സുകൾ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകൾ ആക്രമിച്ചിട്ടില്ല. തുറന്ന കടകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ. കടകൾ ആക്രമിച്ചിട്ടില്ല എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

കേരളത്തിൽ മുൻകാലങ്ങളിൽ നടന്ന സമരത്തെ അപേക്ഷിച്ച് സമാധാനപരമായ സമരമാണ് ഇന്നലെ നടന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തിയിട്ടില്ല. ഹർത്താൽ ദിനത്തിൽ ആശുപത്രി പോകേണ്ടവർ, അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് പൊലീസുകാർക്ക് സൗകര്യങ്ങൾ ഒരുക്കാമായിരുന്നു, പോകേണ്ട സ്ഥലങ്ങളിലേക്ക് പൊലീസ് വാഹനത്തിൽ ഇവരെ എത്തിക്കാമായിരുന്നു’ അദ്ദേഹം പറഞ്ഞു.

എന്നാൽ പൊലീസ് സമരക്കാരെ അന്യായമായി തടവിൽ വയ്ക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്ന ഹർത്താലിൽ നടന്നിട്ടില്ല. ഹർത്താലിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ഇന്നലെ പൊലീസ് നടത്തിയത്. ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version