breaking-news Kerala

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവും: തിരഞ്ഞെടുപ്പ് റാലിയിൽ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

കൊച്ചി: ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരം. ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണ്?. ഇടതുപക്ഷത്ത് യഥാർത്ഥ ഇടതുപക്ഷമായി ആരുമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ഇടത് പക്ഷത്തിന്റെ ഭാഗമായിരുന്ന ഒരു മുതിർന്ന നേതാവ് ഇന്ന് നമുക്കൊപ്പം ഉണ്ട്. അദ്ദേഹം ഈ വേദിയിൽ ഇരിക്കാൻ ഒരു കാരണമുണ്ട്. പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നില്ല. അവസരവാദ നിലപാട് കൊണ്ടല്ല അദ്ദേഹം ഇവിടെ ഇരിക്കുന്നത്. അടിസ്ഥാനപരമായ മാറ്റം LDF ന് സംഭവിച്ചു. ആലപ്പുഴയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. രാഹുൽ ഗാന്ധി.

കേരളത്തിൽ സിപിഐഎം – ബിജെപി ബന്ധം വ്യക്തം. ഇടത് പക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കൾക്ക്. അവസരവാദ നിലപാടുള്ള നേതാക്കൾ ഒരു വിഭാഗം. ബിജെപി എന്നല്ല, അവർക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല എന്ന മറ്റൊരു വിഭാഗം.

ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന വിഭാഗം ഇന്ന് ചതിക്കപ്പെട്ടു. ആർഎസ്എസിനെ എതിർക്കുന്ന എന്റെ പേരിൽ ഇന്ന് 38 ഓളം കേസുകൾ ഉണ്ട്. ബിജെപിയും നരേന്ദ്രമോദിയും എന്നെയും കോണ്ഗ്രസ് പാർട്ടിയെയും വേട്ടയാടുന്നു. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video