കൊച്ചി: ബാലചന്ദ്രമോനോനെ അപകീർത്തിപ്പെടുത്തിയ കേസ്. നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്നായിരുന്നു നടൻ ബാലചന്ദ്രമേനോന്റെ പരാതി. ഇ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബാലചന്ദ്രമേനോൻ ഹോട്ടലിൽ വിളിച്ചുവരുത്തി മോശമായ രീതിയിൽ പെരുമാറിയെന്ന് അരോപിച്ചാണ് നടി മീനു മുനീർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. ചില ഓൺലൈൻ ചാനലുകൾക്ക് അഭിമുഖം നൽകിയതിലും ഇതേ പ്രസ്താവന ആവർത്തിച്ചിരുന്നു. പിന്നാലെയാണ് മീനു മുനീറിനെതിരെ പരാതിയുമായി ബാലചന്ദ്രമേനോൻ രംഗത്തെത്തിയത്. സമാനമായ രീതിയിൽ നടൻ ജയസൂര്യക്കെതിരെ നൽകിയ പരാതിയും തുടരുകയാണ്.
ബാലചന്ദ്രമോനോനെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മീനു മുനീർ അറസ്റ്റിൽ
