തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭാ മാർച്ചുമായി യൂത്ത് കോൺഗ്രസ്. മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞത് കയ്യാങ്കളിയിലെത്തി. പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശബരിമല സ്വർണക്കൊള്ളക്കെതിരെ പ്രതിഷേധ മാർച്ച് നിയമസഭയിലേക്ക് നടത്തിയത്. വനിതാ പ്രവർത്തകർ അടക്കമുള്ളവർ പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും.

Leave feedback about this