കൊച്ചി: സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി എക്സൈറ്റോ ഗ്ലോബൽ ഇവൻസ് എൽ.എൽ.സിയും ബിയോൻഡ് വോഗ് ബൈ.എസ്.എന്നും ചേർന്ന് അവതരിപ്പിക്കുന്ന ജിഗിൾ ത്രഡ്സ് എക്സ്പോ കൊച്ചി കച്ചേരിപ്പടിയിലുള്ള ക്രോഫ്റ്റ് കൊച്ചിനിൽ അരങ്ങേറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീ സംരംഭകർ എക്സ്പോയുടെ ഭാഗമായി. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എക്സ്പോ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുഖ്യാധാരയിലെത്തിക്കാൻ ജിഗിൾ ത്രഡ്സ് എക്സ്പോയിക്ക് കഴിഞ്ഞത് അഭിമാനമുള്ള കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ സംരംഭകരെ അണിനിരത്തുന്ന എക്സ്പോയിൽ കുട്ടികളൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം ഡ്രസുകൾ, ഹോം ഡക്കർ ഉത്പ്പന്നങ്ങൾ, ഭക്ഷണ വൈവിധ്യങ്ങൾ, ക്വാളിറ്റി പ്രോഡക്ടുകൾ, ക്രിസ്മസ് ഡെക്കർ എന്നിവയാണ് എക്സ്പോയിൽ അണിനിരക്കുന്നത്.
ഓൺലൈനിലൂടെ വിപണനം നടത്തുന്ന സ്ത്രീ സംരംഭകരെ മുഖ്യാധാരയിൽ എത്തിക്കുകയാണ് എക്സപോ ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ സ്റ്റെഫി ഷിബു, നാൻസി ആൻസൺ എന്നിവർ പ്രതികരിച്ചു. എക്സ്പോയുടെ ഭാഗമായി മ്യൂസിക്ക് ബാൻഡ്, കുട്ടികൾക്കായി വിവിധ ഗെയിമുകൾ, കലാപാരിപാടികൾ എന്നിവ അരങ്ങേറി.
പടം അടിക്കുറിപ്പ്: 1,2
എക്സൈറ്റോ ഗ്ലോബൽ ഇവൻസ് എൽ.എൽ.സിയും ബിയോൻഡ് വോഗ് ബൈ.എസ്.എന്നും ചേർന്ന് അവതരിപ്പിക്കുന്ന ജിഗിൾ ത്രഡ്സ് എക്സ്പോ ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു.
പടം3-
വനിതാ സംരംഭകർ അണിനിരക്കുന്ന ജിഗിൾ ത്രഡ്സ് എക്സ്പോയിലെ സ്റ്റാൾ ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് നോക്കിക്കാണുന്നു.

Leave feedback about this