ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് എഞ്ചിനിയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 491 ഒഴിനുകളാണുള്ളത്. മുംബൈയിലെ കോർപ്പറേഷൻ ഓഫീസിലേക്കും രാജ്യത്തെ വിവിധ സോണൽ/ബ്രാഞ്ചുകളിലേക്കുമാണ് നിയമനം.
അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ തസ്തികയിലേക്ക് 410 ഒഴിവുകളാണുള്ളത്. 30 ചാർട്ടേഡ് അക്കൗണ്ടന്റ്, 10 കമ്പനി സെക്രട്ടറി, 30 ആക്ച്വേറിയൽ, 310 ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ്, 20 ലീഗൽ ഓഫീസർമാർ എന്നിങ്ങനെയാണ് ഒഴിവുകൾ. 88,635 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഉള്ളത്.
അസിസ്റ്റന്റ് എഞ്ചിനിയർ തസ്തികയിലേക്ക് 81 ഒഴിവുകളുണ്ട്. 50 സിവിൽ, 60 ഇലക്ട്രിക്കൽ എഞ്ചിനിയർമാർ എന്ന കണക്കിലാണ്. സിവിൽ/ഇലക്ട്രികൽ വിഷയങ്ങളിൽ ബിഇ/ബിടെക് ബിരുദവും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 88,635 രൂപയാണ് ശമ്പളം. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. www.licindia.in എന്ന സൈറ്റിലെ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ ഫോട്ടോ, ഒപ്പ്, ഇടത് കൈ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
Leave feedback about this