മുംബൈ : ഇന്ത്യയിലെ ടെലികോം മേഖലയെക്കുറിച്ചുള്ള ജെഫറീസ് തയ്യാറാക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, ആക്റ്റീവ് സബ്സ്ക്രൈബർ വർധനവിൽ റിലയൻസ് ജിയോ മുന്നേറ്റം തുടർക്കഥയാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, വിപണിയിൽ നിരക്കുകൾ (താരിഫ്) ഉയരാനുള്ള സാധ്യത ശക്തമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ, ജിയോയുടെ ആക്റ്റീവ് സബ്സ്ക്രൈബർ മാർക്കറ്റ് ഷെയർ 150 ബേസിസ് പോയിന്റ് (1.5%) ഉയർന്ന് 53% ആയി ഉയർന്നെന്നാണ് റിപ്പോർട്ട്. ഇതിൽ 200 ബിപിഎസ് വർധനവ് B-സർകിളുകളിലൂടെയാണ് സംഭവിച്ചത് .2025 മെയ് മാസത്തിൽ, ജിയോ 5.5 മില്യൺ ആക്റ്റീവ് സബ്സ്ക്രൈബർമാരെ ചേർത്തത്, കഴിഞ്ഞ 29 മാസത്തിനുള്ളിലെ ഏറ്റവും വലിയ വളർച്ചയാണിതെന്ന് കണക്കാക്കപ്പെടുന്നത്. 2025 മെയ് മാസത്തിൽ, ഇന്ത്യയിലെ മൊത്തം ആക്റ്റീവ് സബ്സ്ക്രൈബർ എണ്ണം 7.3 മില്യൺ വർധിച്ച് 1,080 മില്യണിലേക്ക് (108 കോടി) എത്തി.ജിയോ 5.5 മില്യൺ സബ്സ്ക്രൈബർമാരെ ചേർത്തപ്പോള്‍, ഭാർതി എയർടെൽ 1.3 മില്യൺ ആക്റ്റീവ് സബ്സ്ക്രൈബർമാരെ ചേർത്തു. A-സർകിളുകളും B-സർകിളുകളും ചേർന്ന് 9 മില്യൺ ഉപഭോക്താക്കളെ ചേർത്തപ്പോൾ, മെട്രോ സർകിളുകളിൽ 1.9 മില്യൺ ഉപഭോക്താക്കൾ കുറവായി.
ജിയോയുടെ മാർക്കറ്റ് ഷെയർ ഉയരുന്നതും വോഡാഫോൺ ഐഡിയയുടെ തുടർച്ചയായ നഷ്ടവുമാണ്, ജിയോയും ഭാർതിയുമെന്നിങ്ങനെ മുൻനിര കമ്പനികൾക്ക് കൂടുതൽ മാർക്കറ്റ് ഷെയർ നേടാൻ വഴി തുറക്കുന്നത്.ഇത് ടെലികോം മേഖലയിലെ നിരക്ക് വർധനയ്ക്ക് (ടാരിഫ് ഹൈക്ക്) അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.ജിയോയുടെ ശക്തമായ subscriber വളർച്ചയും, ഭാരതിയുടെ സ്ഥിരതയുമാണ് വിപണിയെ ആകർഷകമാക്കുന്നത്.
Leave feedback about this